

പെരുമാക്കല്ല് (Perumaakkallu ) / Perumaakkallu
തിരുവനന്തപുരം വിഴിഞ്ഞത്തിന് തെക്കുവശം ആഴിമല ക്ഷേത്രത്തിനും അടിമലത്തുറക്കും അടുത്തായി കടലിൽ ഏതാണ്ട് 6 മീറ്റർ ആഴം മുതൽ 11 മീറ്റർ ആഴം വരെയുള്ള ഇടത്ത് കാണപ്പെടുന്ന പാറകളുടെ കൂട്ടത്തെയാണ് പെരുമാക്കല്ല് എന്ന് വിളിക്കുന്നത്. വിഴിഞ്ഞം അടിമലത്തുറ മേഖലയിലെ ഏറ്റവും വലിയ പാറകൾ ഉള്ള പാരായതിനാലാണ് ഇത് പെരുമാക്കാല്ല് എന്ന് അറിയപ്പെടുന്നത്. സമീപത്തെ കടൽ വിരകളുടെ കോളനികളും തീരത്തോട് ചേർന്ന പാരുകളും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി നശിച്ചുപോയി. വർഷകാലങ്ങളിൽ പുറംകടലിൽ നിന്നും കലവ മത്സ്യങ്ങൾ വന്നു തങ്ങുന്ന ഇടം എന്ന നിലയിൽ കടൽ പണിക്കാർക്കിടയിൽ ഏറെ പ്രസിദ്ധമാണ് ഇവിടം. ചിപ്പിയും ചെമ്പല്ലിയും ലോബ്സ്റ്ററും ലഭിക്കുന്ന ഇടം കൂടിയാണിത്. തുറമുഖത്തിന്റെ അടുത്തഘട്ട വികസനം നടക്കുമ്പോൾ ആദ്യം നശിക്കാൻ ഇടയുള്ള ഒന്നാണ് പെരുമാക്കല്ല്.
More Images







