

ഓച്ചംപാര് (Ochampaaru )
വിഴിഞ്ഞത്തിന് തെക്ക് ആഴിമലയ്ക്ക് നേരെ ആറ് മീറ്റർ മുതൽ 9 മീറ്റർ വരെ ആഴമുള്ള കടലിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്നതാണ് ഈ പാര്. ഇതിൽ ആഴം കൂടിയ ഭാഗത്തെ ഓച്ചം പാരെന്നും ആഴം കുറഞ്ഞ ഭാഗത്തെ കര ഓച്ചം എന്നുമാണ് വിളിക്കുന്നത്.
ചിപ്പിയും ലോബ്സ്റ്ററും മത്സ്യങ്ങളും ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു പാരാണിത്. ഈ പാരിൽ പലയിടങ്ങളിലായി ഗോസ്റ്റ് നെറ്റുകളെയും കാണാം. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ നാലാം ഘട്ടം പൂർത്തിയാകുമ്പോൾ അതിന്റെ ഭാഗമായി നടത്താനിടയുള്ള ഡ്രെഡ്ജിങ്ങിലൂടെ നശിക്കാൻ സാധ്യതയുള്ള പ്രധാനപാരുകളിൽ ഒന്നാണ് ഓച്ചംപാര്.
More Images










