
സഹോദരസംഘം പാര് / Sahodhara Sangham Paaru

സഹോദരസംഘം പാര് / Sahodhara Sangham Paaru
1980കളുടെ ഒടുവിൽ ആയിരുന്നു ഈ കൃത്രിമ പാര് നിർമ്മാണം. അക്കാലത്ത് ആ മേഖലയിൽ പാര് നിർമ്മാണം വ്യക്തികേന്ദ്രീകൃതമായി സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുകയായിരുന്നു.
ഈ അവസരത്തിൽ ഇത്തരം പ്രവണത അതായത് കടലിനെ സ്വകാര്യവൽക്കരിക്കുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് വലിയതുറയിലെ സഹോദര സംഘം. അവരുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ South Indian Fishermen's Service Society (SIFFS), വലിയതുറയിലെ മണിത്തോട്ടം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ മുന്നോട്ട് വരികയും അവർക്ക് പാരുകൾ നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. പൊതുവായ ഉടമസ്ഥതയിലാണ് ഈ പാര് നിർമ്മിച്ചത്. ഇതായിരുന്നു സഹോദരസംഘം പാര്.
ഇങ്ങനെ ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് കൂടുതൽ കോൺക്രീറ്റ് ഉറകൾ സ്റ്റീൽ ബാരലുകൾ മുതലായവയും ഉപയോഗശൂന്യമായ ടയറുകളും കോൺക്രീറ്റ് സ്ലാബുകൾ ചേർത്തുള്ള മോഡ്യുളുകൾ മുതലായവ കൊണ്ട് ഏതാണ്ട് 30 മീറ്റർ ആഴമുള്ള കടലിൽ പാര് നിർമ്മിക്കുകയായിരുന്നു. ക്രിത്രിമ പാരുകളുടെ ചരിത്രത്തിൽ ആദ്യമായിയാണ് അത്രയേറെ സാധനങ്ങൾ ഉപയോഗിച്ചുള്ള പാര് നിർമ്മാണം നടന്നത്. അവിടെ നിന്നും വർഷങ്ങളോളം ധാരാളം മത്സ്യം ലഭിക്കുകയും ചെയ്തു.




